scorecardresearch
Latest News

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ 10 ഭക്ഷണപദാർത്ഥങ്ങൾ പരിചയപ്പെടുത്തുകയാണ് ആരോഗ്യവിദഗ്ധൻ

diabetes foods. foods that help manage blood sugar, foods to manage blood sugar

പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ് അബോട്ടിലെ ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും.

ആപ്പിൾ

പൊതുവെ പഴങ്ങൾ പ്രമേഹരോഗികൾക്ക് നിർദ്ദേശിക്കപ്പെടുന്ന ഒന്നല്ല. എന്നാൽ ആപ്പിൾ ഇക്കൂട്ടത്തിൽ പെടില്ലെന്നു പറയാം. കുറഞ്ഞ അളവിൽ മാത്രം ഗ്ലൈസെമിക് അടങ്ങിയ ആപ്പിൾ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്. ധാരാളം നാരുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന ആപ്പിൾ മികച്ചൊരു ലഘുഭക്ഷണം കൂടിയാണ്.

പയർവർഗ്ഗങ്ങൾ

പയർ, കിഡ്നി ബീൻസ് (രാജ്മ), ബീൻസ് എന്നിവയിൽ കുറഞ്ഞ അളവിലെ ഗ്ലൈസെമിക് ഉള്ളൂ,​ അതിനാൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടാൻ കാരണമാകില്ല.

ബദാം

മഗ്നീഷ്യം ധാരാളമായി അടങ്ങിയ ഒന്നാണ് ബദാം. ശരീരത്തിലെ ഇൻസുലിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ ഇവ സഹായിക്കും. മാത്രമല്ല, ബദാമിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഓഫീസിലേക്കും മറ്റും സ്നാക്സ് പാക്ക് ചെയ്യുമ്പോൾ 30 ഗ്രാം ബദാം കൂടി ടിഫിൻ ബോക്സിലെടുത്തോളൂ.

ചീര

ചീരയിൽ കലോറി വളരെ കുറവാണ്, അതേസമയം രക്തത്തെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യവും നാരുകളും അടങ്ങിയിട്ടുണ്ട് താനും.

ചിയ സീഡ്സ്

ശരീരഭാരം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതെന്ന് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച കാര്യങ്ങളിലൊന്നാണെന്ന് നിങ്ങൾ കേട്ടിരിക്കും. അതിനേറ്റവും സഹായിക്കുന്ന ഒന്നാണ് ചിയ സീഡ്സ്. പ്രമേഹരോഗികളായ ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, ആറ് മാസത്തേക്ക് ഡയറ്റിൽ ഒരു ഔൺസ് ചിയ സീഡ്സ് ഉൾപ്പെടുത്തിയതുവഴി നാല് പൗണ്ട് കുറഞ്ഞതായും അരക്കെട്ടിൽ നിന്നും ഒന്നര ഇഞ്ചോളം ഫാറ്റ് പോയതായും പറയുന്നു. ഫൈബർ, പ്രോട്ടീൻ, കാത്സ്യം എന്നിവയും ചിയ സീഡ്സിൽ അടങ്ങിയിട്ടുണ്ട്.

ബ്ലൂബെറി

പ്രമേഹ രോഗികൾക്ക് ഇണങ്ങിയ മറ്റൊരു പഴം ബ്ലൂബെറിയാണ്. ബ്ലൂബെറിയിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരത്തിന്റെ ഇൻസുലിൻ ഉപയോഗത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. നാരുകളുടെയും വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഉറവിടം കൂടിയാണ് ബ്ലൂബെറി.

ഓട്സ്

ഓട്‌സ് നിങ്ങളുടെ ഹൃദയത്തിന് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഗുണം ചെയ്യും. ആപ്പിളിനെപ്പോലെ ഇവയിലും കുറഞ്ഞ ഗ്ലൈസെമിക് ആണുള്ളത്.

മഞ്ഞൾ

മഞ്ഞളിൽ ധാരാളമായി കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പാൻക്രിയാസിന്റെ ആരോഗ്യം കാക്കുന്നതിനൊപ്പം പ്രീ ഡയബറ്റിസ് ടൈപ്പ് 2 പ്രമേഹമായി മാറുന്നത് തടയുകയും ചെയ്യും.

മീൻ

പ്രമേഹമുള്ളവർ ദിവസവും ഉച്ചഭക്ഷണ സമയത്ത് ഒരു കഷ്ണം മത്സ്യം കഴിക്കുന്നത് നല്ലതാണ്. മീൻ വറുത്ത കഴിക്കാതെ പകരം കറിവച്ച് കഴിക്കുന്നതാണ് ഉത്തമം. കഴിക്കണം. മീൻ വറുക്കാൻ പാടില്ല. ചാറിൽ ഇട്ടു കഴിക്കാം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയ്ക്ക് അത്ഭുതകരമായ നിരവധി ഗുണങ്ങളുണ്ട്. മുട്ടയുടെ വെള്ള ദിവസവും ഉച്ചയ്ക്ക് കഴിക്കുന്നത് പ്രമേഹം തടയാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 10 healthy foods that help manage blood sugar