scorecardresearch
Latest News

ആന്റിബയോട്ടിക്കുകൾ ഇല്ലാതെ തൊണ്ടവേദന മാറ്റാം, 10 ആയുർവേദ വഴികൾ

ചുമയും തൊണ്ടവേദനയും മാറ്റാൻ നെല്ലിക്ക ജ്യൂസ് സഹായിക്കും

health, health news, ie malayalam

കാലാവസ്ഥ മാറുമ്പോൾ തൊണ്ടവേദന ഉണ്ടാകുന്നത് സാധാരണമാണ്. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ, തൊണ്ടവേദന, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി ധാരാളം ആളുകൾ പരാതിപ്പെടുന്നു. ഇവയ്ക്കുള്ള പരിഹാരം തേടി പലരും എത്തുന്നത് ആന്റിബയോട്ടിക്കുകളിലാണ്. എന്നാൽ ഈ ഗുളികകൾ കഴിക്കാതെ തൊണ്ടവേദനയെ സുഖപ്പെടുത്താനാകും.

തൊണ്ടവേദന ഫലപ്രദമായി സുഖപ്പെടുത്താൻ സഹായിക്കുന്ന ഏതാനും ആയുർവേദ പ്രതിവിധികൾ പങ്കുവയ്ക്കുകയാണ് ഡോ.ദിക്സ ഭവ്സർ.

  1. മഞ്ഞളും ഉപ്പും ചേർത്ത വെള്ളം കവിൾ കൊള്ളുക

250-300 മില്ലി വെള്ളം എടുത്ത് 1 ടീസ്പൂൺ മഞ്ഞളും അര ടീസ്പൂൺ ഉപ്പും ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. ചൂട് കുറയുമ്പോൾ കവിൾ കൊള്ളുക. ഒരു ദിവസം 3-4 തവണ ഗാർഗിൾ ചെയ്യാം. ഇത് തൊണ്ടയ്ക്ക് ആശ്വാസം നൽകും.

  1. യസ്തിമധു (ലൈക്കോറൈസ്)

1 ടീസ്പൂൺ ലൈക്കോറൈസ് പൊടി എടുത്ത് ദിവസത്തിൽ രണ്ടുതവണ തേൻ ചേർത്ത് കുടിക്കാം. കൂടാതെ, ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് ദിവസത്തിൽ രണ്ടുതവണ ഗാർഗിൾ ചെയ്യാം.

  1. നെല്ലിക്ക ജ്യൂസ്

ചുമയും തൊണ്ടവേദനയും മാറ്റാൻ നെല്ലിക്ക ജ്യൂസ് സഹായിക്കും. 15-20 മില്ലി നെല്ലിക്ക ജ്യൂസിൽ 1 ടീസ്പൂൺ തേനും ചേർത്ത് ദിവസത്തിൽ രണ്ടുതവണ കഴിക്കുക.

  1. ഉലുവ

ഒരു ടീസ്പൂൺ ഉലുവ 250 മില്ലി വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക.

  1. കറുവപ്പട്ട

കറുവപ്പട്ട തൊണ്ടവേദന സുഖപ്പെടുത്താൻ സഹായിക്കും. അര ടീസ്പൂൺ കറുവപ്പട്ട പൊടിയോ ചെറിയ കറുവപ്പട്ടയോ 250 മില്ലി വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിക്കുക. തണുക്കുമ്പോൾ അരിച്ചെടുത്തശേഷം കുറച്ച് തേനും നാരങ്ങയും ചേർത്ത് കുടിക്കുക.

  1. തുളസി ഇലകൾ

തുളസി ഇലകൾ നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പ്രകൃതിദത്ത ഔഷധമാണ്. ചുമയും തൊണ്ടവേദനയും മാറാൻ 4-5 തുളസിയില കുറച്ച് വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക. വേണമെങ്കിൽ തേനും ഇഞ്ചിയും ചേർക്കാം.

  1. ഉണങ്ങിയ ഇഞ്ചി പൊടി

തൊണ്ട വേദന ശമിപ്പിക്കാൻ ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഉണങ്ങിയ ഇഞ്ചിപ്പൊടിയേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.

  1. തേനും നാരങ്ങയും ചേർത്ത ചൂടുവെള്ളം

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സാധാരണയായി ഇത് നിർദേശിക്കാറുണ്ട്. നാരങ്ങ നീരും അൽപം തേനും ചേർത്ത ചെറുചൂടുള്ള വെള്ളം തൊണ്ടവേദന മാറ്റും.

  1. ചെറുചൂടുള്ള വെള്ളം

തൊണ്ട നല്ല ആരോഗ്യത്തോടെ നിലനിർത്താൻ ദിവസം മുഴുവൻ ചെറുചൂടുള്ള വെള്ളം കുടിക്കുക.

  1. ഇഞ്ചി ചായ

ഒരു കഷ്ണം ഇഞ്ചി 1 കപ്പ് വെള്ളത്തിൽ 3-4 മിനിറ്റ് തിളപ്പിക്കുക. ഈ ചായ കുടിക്കുക. തൊണ്ടവേദന ശമിപ്പിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: സ്ത്രീകൾ ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 10 ayurvedic remedies to heal sore throat without antibiotics

Best of Express