പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയ്ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനായി മുംബൈ അഗ്രിപഥിലെ വൈഎംസിഎ ഗ്രൗണ്ടിൽ നൂറുകണക്കിന് സ്ത്രീകൾ ഒത്തുകൂടി. അധ്യാപകർ, വീട്ടമ്മമാർ, ആക്ടിവിസ്റ്റുകൾ, വിദ്യാർഥികൾ എന്നിവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുംബൈ സിറ്റിസൺസ് ഫോറമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ത്രിവർണ പതാകയും ബാനറുകളും കയ്യിൽ പിടിച്ചവർ സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

Read Also: സായിബാബയുടെ ജന്മസ്ഥലത്തെ ചൊല്ലി തർക്കം, ഷിർദി നാളെ അടച്ചിടും

സിഎഎ നടപ്പിലാക്കിയാൽ മുസ്‌ലിങ്ങളുടെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുമെന്നതാണ് പ്രധാന ആശങ്കയെന്ന് ഇംഗ്ലീഷ് പ്രൊഫസറായ ഷഹീൻ അൻസാരി പറഞ്ഞു. സൗത്ത് മുംബൈ, വാസയ്, താനെ, നവി മുംബൈ എന്നിവിടങ്ങളിൽനിന്നുളള സ്ത്രീകളും പ്രദേശവാസികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook