ലോകത്തിലെ മികച്ച ബാറ്റ്സ്‌മാന്മാരിലൊരാളായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് പിറന്നാൾ. കോഹ്‌ലിയുടെ 31-ാം പിറന്നാളാണ് ഇന്ന്. ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പമാണ് കോഹ്‌ലിയുടെ പിറന്നാൾ ആഘോഷം. 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോഹ്‌ലി ജനിച്ചത്. 19-ാം വയസിലാണ് കോഹ്‌ലി ഇന്ത്യയ്ക്കായി കളിച്ചു തുടങ്ങിയത്. 2008 ൽ സീനിയർ ടീമിനായി ജഴ്സിയണിഞ്ഞു. 2008 -ല്‍ മലേഷ്യയില്‍ വച്ച് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തുന്നത്.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അതിവേഗം 10,000 റണ്‍സ് കുറിച്ച താരമാണ് കോഹ്‌ലി. രാജ്യാന്തര കരിയറിൽ കോഹ്‌ലിയുടെ പേരിൽ റെക്കോർഡുകളുടെ നീണ്ട പട്ടിക തന്നെയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook