നവദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ബോളിവുഡ് താരങ്ങൾക്കായി മുംബൈയിൽ നടത്തിയ വിവാഹ റിസപ്ഷൻ താരപ്രതിഭകളാൽ തിങ്ങിനിറഞ്ഞതായി. ബിഗ് ബി മുതൽ കിങ് ഖാൻ വരെ വിരുഷ്ക ദമ്പതികളെ ആശംസിക്കാനെത്തി. ക്രിക്കറ്റ് താരങ്ങളും ആഘോഷത്തിൽ അണിചേർന്നു.

അമിതാഭ് ബച്ചൻ മകൾ ശ്വേത നന്ദയ്ക്കൊപ്പമാണ് എത്തിയത്. അഭിഷേക് ബച്ചൻ ഭാര്യ ഐശ്വര്യ റായ്ക്കൊപ്പവും. ഷാരൂഖ് ഖാൻ തനിച്ചാണ് വന്നത്. കരൺ ജോഹർ, കത്രീന കെയ്ഫ്, വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര, ശ്രീദേവി, മാധുരി ദീക്ഷിത്, രേഖ ഉൾപ്പെടെ ഒട്ടുമിക്ക താരങ്ങളും പാർട്ടിക്കെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ