ഇറ്റലിയിലെ വിവാഹത്തിനുശേഷം ഇന്ത്യയിൽ വിരുന്നൊരുക്കി വിരാട് കോഹ്‌ലി-അനുഷ്ക ദമ്പതികൾ. ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടന്ന വിരുന്ന് വർണാഭമായിരുന്നു. സബ്യാസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും റിസപ്ഷന് എത്തിയത്. കോഹ്‌ലിയുടെയും അനുഷ്കയുടെയും കുടുംബങ്ങളെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ, ഗൗതം ഗംഭീർ എന്നിവരും വിരുന്നിൽ പങ്കെടുത്തു.

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ