ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമയുടെയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. 2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഇറ്റലിയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തളും മാത്രമാണ് പങ്കെടുത്തത്.

Read Also: വിവാഹ വാർഷികത്തിൽ പ്രണയ ചിത്രം പങ്കുവച്ച് കോഹ്‌ലി; ഭാഗ്യവതിയെന്ന് അനുഷ്‌ക

”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook