ഇന്ത്യയെ കണ്ടെത്തല്‍..
നാനാവിധ സംസ്കാരങ്ങളുടെ വിളനിലമാണ് ഇന്ത്യ. ഭാഷകള്‍, മതങ്ങള്‍, ആചാരങ്ങള്‍, വേഷവിധാനങ്ങള്‍ എല്ലാം തന്നെ വ്യത്യസ്തം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍. ഓരോ സംസ്ഥാനത്തിനും ഓരോ കഥകള്‍ പറയുവാനുണ്ടാകും. ഇന്ത്യയുടെ വിവിധ മുഖങ്ങളും, ജീവിതങ്ങളും ഈ ഫൊട്ടോകളില്‍ കാണാം.

ullas

ഡോക്ടർ ഉല്ലാസ് ജി. കളപ്പുര

ഡോക്ടർ ഉല്ലാസ് ജി. കളപ്പുര ഒരു ഫൊട്ടോഗ്രാഫറും, യാത്രികനുമാണ്. പ്രകൃതി, യാത്ര, മാക്രോ, വന്യജീവി എന്നീ ഫൊട്ടോഗ്രാഫി മേഖലകളില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇടുക്കിയിലെ കട്ടപ്പന സ്വദേശിയായ അദ്ദേഹം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെയും ഫൊട്ടോഗ്രാഫിക്കായി സഞ്ചരിച്ചിട്ടുണ്ട്. 2012-ഇല്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ഫൊട്ടോഗ്രാഫി അവാര്‍ഡ് ലഭിച്ചു. 2016-ഇല്‍ കേരളത്തിലെ ആദ്യ ഫൊട്ടോഗ്രാഫി മ്യൂസിയമായ ‘ഫൊടോമ്യൂസ്’-ന്‍റെ ലസ്റ്റര്‍ അവാര്‍ഡ് ജേതാവായി. അദ്ദേഹം സ്വതന്ത്രമായി ഫൊട്ടോഗ്രാഫി വര്‍ക്ക്ഷോപ്പുകള്‍ നടത്താറുണ്ട്. ‘റീഡ്രോ ലൈഫ്’ എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു ഫൊട്ടോവോക്കുകളും നടത്തിയിട്ടുണ്ട്.

ഒന്നര വര്‍ഷത്തോളം ഷൂട്ട്‌ സ്കൂള്‍ കൊച്ചിയില്‍ ഫൊട്ടോഗ്രാഫി അധ്യാപകൻ ആയിരുന്നു. ഇപ്പോള്‍ ഫൊട്ടോഗ്രാഫിയിലും, ഡാറ്റാ റിക്കവറിയിലും ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നു. അക്കാദമിക് രംഗത്ത് ഗവേഷകനായ അദ്ദേഹം കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രോണിക്സിൽ ഗവേഷണ ബിരുദധാരിയാണ്. നിരവധി അന്താരാഷ്‌ട്ര ജേണലുകളില്‍ ഇദ്ദേഹത്തിന്‍റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ