ഉത്തരേന്ത്യയിൽ ഛഠ് പൂജയിൽ പങ്കെടുത്ത് ആയിരങ്ങൾ. സൂര്യനെ വന്ദിക്കുകയും പൂജിക്കുകയും ചെയ്യുന്നതാണ് ഛഠ് പൂജയുടെ പ്രധാന ചടങ്ങ്. സൂര്യോദയത്തിനുമുന്‍പ് നദിയിലിറങ്ങി പൂജ നടത്തുകയും പഴങ്ങളും പൂക്കളുമായി സൂര്യനെ ആരതിയുഴിയുകയും ചെയ്യും. വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ പുകമഞ്ഞ് മൂടിയ അന്തരീക്ഷത്തിലാണ് പൂജകൾ നടന്നത്. യമുന നദിയിലും ഛഠ് പൂജയിൽ പങ്കെടുക്കാൻ നിരവധി പുരുഷന്മാരും സ്ത്രീകളും എത്തി. മലിനമായ യമുന നദിയിലെ വെളളത്തിനു മുകളിൽ വിഷയമമായ വെളുത്ത നുരകൾക്കു നടുവിൽനിന്നാണ് ഭക്തർ പൂജകൾ നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook