ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ചരിത്രമുറങ്ങുന്ന വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു. ലങ്കയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സ്റ്റേഡിയത്തില്‍ ആഘോഷം നടന്നത്. സാന്താ തൊപ്പി അണിഞ്ഞ് സമ്മാനദാനചടങ്ങില്‍ പങ്കെടുത്ത താരങ്ങള്‍ ഫോട്ടോയ്ക്കും പോസ് ചെയ്തു. തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മ്മ അടക്കമുളളവര്‍ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. മൈതാനത്തെ ആഘോഷത്തിന് ശേഷം ഡ്രസിങ് റൂമിലും താരങ്ങള്‍ കേക്ക് മുറിച്ച് വിജയവും ക്രിസ്മസും ആഘോഷമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ