സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ‘എന്‍ജികെ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി സൂര്യ കൊച്ചിയില്‍ എത്തി.  ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൊമോഷൻ പരിപാടിയിൽ സൂര്യയെ കൂടാതെ നായിക സായ് പല്ലവിയും സംവിധായകന്‍ സെല്‍വരാഘവനും മറ്റു അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

Read: മോഹൻലാലിനൊപ്പം അഭിനയിച്ചത് വിശ്വസിക്കാനാവാതെ സൂര്യ, മലർ മിസിനെ ഓർത്ത് സായ് പല്ലവി

‘നന്ദ ഗോപാലൻ കുമരൻ’ എന്ന ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തിന്റെ ചുരുക്കെഴുത്താണ് എൻജികെ. സായ് പല്ലവി, രകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആർ പ്രകാശ് ബാബു ആന്റ് എസ്.ആർ.പ്രഭുവും ചേർന്നാണ് നിർമ്മാണം. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്‌തമായ വിഷയങ്ങൾ ഏറ്റെടുത്തിട്ടുളള സംവിധായകൻ സെൽവരാഘവനുമൊത്തുളള സൂര്യയുടെ ആദ്യ ചിത്രമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook