ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) പട്ടേലിന്റെ 144-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്.

182 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്കുള്ളത്. 314 മില്യണ്‍ യൂറോയാണ് (ഏതാണ്ട് 2634 കോടിയിലധികം ഇന്ത്യന്‍ രൂപ) നിർമ്മാണ ചെലവ്. നവംബര്‍ 3 മുതല്‍ പൊതുജനങ്ങള്‍ക്ക് കാണാനുളള​ അവസരം ഉണ്ടാകും.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്താണ് പ്രതിമ കാണാന്‍ സാധിക്കുക. ഇതിനായി www.soutickets.in എന്ന വെബ്സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 120 രൂപയും 3-15 വയസ് വരെയുളള കുട്ടികള്‍ക്ക് 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ