സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായി. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സോനത്തിന്റെ ആന്റി കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽവച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡിൽനിന്നും നിരവധി താരങ്ങൾ വിവാഹത്തിനെത്തി. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി, ജാക്വിലിൻ ഫെർണാണ്ടസ്, സെയ്ഫ് അലി ഖാൻ, കരീന കപൂർ, കരിഷ്മ കപൂർ തുടങ്ങി നിരവധി താരങ്ങൾ നവദമ്പതികൾക്ക് ആശംസ നേരാനെത്തി.

അനുരാധ വാകില്‍ തയ്യാറാക്കിയ ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം വിവാഹ ദിവസം ധരിച്ചത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് വരന്‍ ആനന്ദ് അഹൂജയുടെ വേഷം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ