മഞ്ഞിന്റെ പുതപ്പണിഞ്ഞ മൂന്നാറില്‍ താപനില മൈനസിലേക്കു താഴ്ന്നു. ചെണ്ടുവര, നല്ലതണ്ണി, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിങ്ങളില്‍ മൈനസ് രണ്ടു ഡിഗ്രിവരെ താപനിലതാഴ്ന്നു. മൂന്നാര്‍ ടൗണില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. താപനില താഴ്ന്നതോടെ മഞ്ഞു വീഴ്ചയും ശക്തമായിട്ടുണ്ട്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഇതിനിടെ ചില ദിവസങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും രേഖപ്പെടുത്തി.

മഞ്ഞിന്റെ പുതപ്പണിഞ്ഞതു പോലെയാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള പുല്‍മേടുകള്‍ രാവിലെ കാണപ്പെട്ടത്. കനത്ത മഞ്ഞു വീഴ്ച മൂലം കണ്ണന്‍ ദേവന്‍ തേയിലത്തോട്ടത്തിലെ ഏക്കര്‍ കണക്കിനു സ്ഥലത്തെ തേയില ഇലകളാണ് കരിഞ്ഞു പോയത്. ഈ വര്‍ഷം ഇത് ആദ്യമായാണ് മഞ്ഞുവീഴ്ചയില്‍ തേയില ഇലകള്‍ കരിയുന്നത്. വരും ദിനങ്ങളില്‍ താപനില വീണ്ടും താഴുമെന്നാണ് സൂചന. മൂന്നാറില്‍ താപനില താഴുന്നത് കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ