ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തുടക്കമായി. ജനുവരി ഒന്നു മുതൽ മൂന്നുവരെയാണ് സമ്മേളനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.

Read Also: പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

രണ്ടാം ലോക കേരള സഭയില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നുളള പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും ഉള്‍പ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുളളത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോക കേരള സഭ സമ്മേളനം ചേരും. എല്ലാ വര്‍ഷവും മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുകയും പകരം പുതിയ അംഗങ്ങളെ ചേര്‍ക്കുകയും ചെയ്യും. പ്രഥമ ലോക കേരള സഭയില്‍ ഇന്ത്യ ഉള്‍പ്പെടെ 28 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook