സിനിമ, സംഗീതം, വര, കഥ എന്നിവ സമാസമം ചേര്‍ന്നതാണ് സത്യജിത് റേ എന്ന പ്രതിഭ. ലളിത കലകളില്‍ റേയ്ക്കുള്ള പ്രാവീണ്യം അദ്ദേഹത്തിന്‍റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് എന്നും മാറ്റ് കൂട്ടിയിരുന്നു. അദ്ദേഹം തന്‍റെ സിനിമകള്‍ക്ക്‌ സംഗീതം പകര്‍ന്നു, പോസ്റ്ററുകളും സ്റ്റോറി ബോര്‍ഡുകളും വരച്ചു, വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു. തന്‍റെ സിനിമയുമായി ഇത്ര കണ്ടു സര്‍ഗ്ഗാത്മകമായി ഇടകലര്‍ന്ന മറ്റൊരു സംവിധായകന്‍ ലോകത്തുണ്ടോ എന്ന് തന്നെ സംശയമാണ്. അതുല്യനായ ആ കലാകാരന്‍ വിട വാങ്ങിയിട്ട് ഇന്ന് 26 വര്‍ഷം.

തന്‍റെ സിനിമകള്‍ക്കായി റേ വരച്ച ചിത്രങ്ങളിലൂടെ.

കടപ്പാട്: Indian Express Archives, Pinterest, RayImages Exhibition Catalogue

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ