ചിത്രകാരിയായിരുന്ന അമ്മൂമ്മ ഭവാനിയമ്മ വരിച്ചിരുന്ന പടങ്ങളിലൂടെ ലോകത്തെ കണ്ട കുട്ടി. അച്ഛൻ ശിവന്റെ ക്യാമറയായിരുന്നു മറ്റൊരു കളിക്കോപ്പ്. അവന്‍ സ്വപ്നം കണ്ടതെല്ലാം നിഴലും വെളിച്ചവും നിറങ്ങളുമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു അവനെത്തിയത്‌ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍. അവിടെ നിന്നും ഛായാഗ്രഹണത്തില്‍ ബിരുദം.

നിധിയുടെ കഥ, ഒരു മെയ്‌ മാസ പുലരിയില്‍ എന്നീ ചിത്രങ്ങളിലൂടെ 1986 റില്‍ മലയാള സിനിമയില്‍ തുടക്കം. ആ വര്‍ഷം തന്നെ സ്വന്തം ഹ്രസ്വ ചിത്രമായ ‘സ്റ്റോറി ഓഫ് ടിബ്ലൂ’ വിനു ദേശീയ പുരസ്കാരം.

സന്തോഷ് ശിവന്‍ എന്ന ഇന്ത്യ കണ്ട മികച്ച ഛായാഗ്രാഹകന്‍റെ കഥ തുടങ്ങുന്നത് ഇങ്ങനെ. 45 ചലച്ചിത്രങ്ങള്‍ക്കും 41 ഡോകുമെന്ററികള്‍ക്കും ക്യാമറ ചലിപ്പിച്ച അദ്ദേഹം ഉറുമി, സിലോണ്‍, അനന്തഭദ്രം, തഹാന്‍, അശോക തുടങ്ങി പത്തോളം ചിത്രങ്ങളും സംവിധാനം ചെയ്തു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാജാ രവി വര്‍മ്മയായി വേഷമിട്ടു.

സന്തോഷ് ശിവന്‍ പലപ്പോഴായി പകര്‍ത്തിയ ചില നിശ്ചല ചിത്രങ്ങളാണ് ഇവിടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook