ശബരിമല: മറ്റൊരു തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല നട അടച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനു നടതുറന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എ. കെ.സുധീർ നമ്പൂതിരിയും ചേർന്ന് അഷ്ടാഭിഷേകം ചെയ്ത് അയ്യപ്പനെ ഒരുക്കി. തുടർന്ന് തിരുവാഭരണവാഹകരെത്തി പ്രാർഥിച്ച് പേടകം ശിരസിലേറ്റി.

Also Read: ശബരിമല നട അടച്ചു; വരുമാനത്തിൽ വർധനവ്

ശരണം വിളികളോടെ പതിനെട്ടാംപടി ഇറങ്ങിയ ശേഷമാണ് പ്രതിനിധി ഉത്രം നാൾ പ്രദീപ്കുമാർ വർമ ദർശനത്തിന് എത്തിയത്. ദർശനം പൂർത്തിയായ ശേഷമാണ് മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി നട അടച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook