മണ്ഡലകാലം തുടങ്ങി ഇതിനോടകം ശബരിമലയിലെത്തിയത് എട്ടു ലക്ഷത്തിലധികം തീർഥാടകർ. കഴിഞ്ഞ തീർഥാടന കാലത്തെക്കാൾ നിരവധി പേർ ഇത്തവണ മല കയറാനെത്തുന്നുണ്ട്. ഇതിൽ നിരവധി കന്നി അയ്യപ്പന്മാരുണ്ട്. മാലയിട്ട്, വ്രതമെടുത്ത്, മല ചവിട്ടിയെത്തുന്ന കുഞ്ഞു അയ്യപ്പന്മാരെയും ശബരിമല സന്നിധാനത്ത് കാണാം. അയ്യനെ കൺനിറയെ കണ്ട് തൊഴുതുവണങ്ങുന്ന കുരുന്നുകൾ സന്നിധാനത്തെ മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്.

Photos: അയ്യനെ കാണാൻ സുരാജെത്തി

മണ്ഡല പൂജയ്ക്കായി ശബരിമല നട നവംബർ 16 ന് വൈകീട്ട് 5 മണിക്കാണ് തുറന്നത്. ഡിസംബർ 27 നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27 ന് രാത്രി 10 ന് നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30 ന് വൈകീട്ട് 5 ന് നട തുറയ്ക്കും. ജനുവരി 15 നാണ് മകരവിളക്ക്. അതു കഴിഞ്ഞശഷം 20 ന് രാത്രി 7 ന് നട അടയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook