ബോളിവുഡിൽ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന താരം വിനോദ് ഖന്ന വിട പറഞ്ഞിരിക്കുകയാണ്. ഓർമയിൽ എന്നെന്നും സൂക്ഷിക്കാൻ നിരവധി കഥാപാത്രങ്ങൾ നൽകിയശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. പക്ഷേ ബോളിവുഡിന് ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെയാണ് വിനോദ് ഖന്ന.

Read More: നടനും മുൻ കേന്ദ്ര മന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

ബോളിവുഡിൽ വില്ലനായി എത്തി മുൻ നിര നായകനായി വളർന്ന നടനാണ് വിനോദ് ഖന്ന. 1968ലാണ് വിനോദ് ഖന്ന സിനിമാ രംഗത്തെത്തുന്നത്. ‘മൻ ക മീത്’ ആയിരുന്നു ആദ്യ ചിത്രം. 970-80 കാലഘട്ടത്തിലെ മുൻ നിര നായകമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. 1971ൽ പുറത്തിറങ്ങിയ ‘ഹം തും ഓർ വോ’ എന്ന ചിത്രമാണ് അദ്ദേഹത്തെ മുൻനിരയിലേക്ക് എത്തിച്ചത്. 2015ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം ‘ദിൽവാലേ’യാണ് അവസാനമായി അഭിനയിച്ച ചിത്രം.

Read More: വിനോദ് ഖന്നയുടെ പ്രതിഭ നിറഞ്ഞ കഥാപാത്രങ്ങൾ

ദബാങ്, മേരേ അപ്‌നേ, മുക്കാദർ കാ സിക്കന്തർ, അമർ അക്‌ബർ അന്തോണി, മേരാ ഗാവ് മേരാ ദേശ്, ഇംതിഹാൻ, അജാനക്ക്, ദയാവൻ, ഹേരാ ഫെരി, പർവരിഷ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ