രണ്ട് തലമുറയില്‍പ്പെട്ടവരാണെങ്കിലും, ഒരിക്കലും ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും ബോളിവുഡ് താരങ്ങള്‍ രേഖയും വിദ്യാ ബാലനും തമ്മില്‍ ഊഷ്മളമായ സൗഹൃദമുണ്ട്. തെന്നിന്ത്യക്കാരായ ഇരുവരും ആരുടേയും പിന്‍ബലമില്ലാതെ ബോളിവുഡില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. ബോളിവുഡ് ഫാഷന്‍ നിയമങ്ങള്‍ തെറ്റിച്ച് മിക്കപ്പോഴും തെന്നിന്ത്യയുടെ മുഖമുദ്രയായ കാഞ്ചീപുരം സാരികള്‍ അണിഞ്ഞാണ് ഇരുവരും പല പൊതു വേദികളിലും എത്തുന്നത്‌.

എപ്പോള്‍ എവിടെ വച്ച് കണ്ടാലും പരസ്പരം വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അവര്‍ തമ്മില്‍ ഇടപെടുക. ഒരിക്കല്‍ ഒരു അവാര്‍ഡ്‌ വേദിയിലേക്ക് രേഖ വിദ്യയെ ആനയിച്ചത് തമിഴില്‍ സംസാരിച്ചു കൊണ്ടാണ്. ഞങ്ങളുടെ വീട്ടിലെ പെണ്‍കുട്ടി എന്നാണു അന്നവര്‍ വിദ്യയെ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട മാഡം ‘രേ’ എന്നാണു വിദ്യ അവരെ അഭിസംബോധന ചെയ്യുക. ഇന്ന് രേഖയ്ക്ക് 63 വയസ്സ് തികയുന്ന വേളയില്‍ തന്‍റെ കുടുംബത്തോടൊപ്പം രേഖ ഇരിക്കുന്ന ഒരു ചിത്രമാണ് വിദ്യ പുറത്ത് വിട്ടത്.

ആ സൗഹൃദത്തിന്‍റെ ചിത്രങ്ങള്‍ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ