തമിഴ് നടന്‍ വിശാലിന്റെ സഹോദരി ഐശ്വര്യ വിവാഹിതയായി. വുമ്മിടി ക്രിതിഷ് ആണ് വരന്‍. വിശാലിന്റെ ഇളയ സഹോദരിയാണ് ഐശ്വര്യ. തമിഴ് സിനിമാ രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ദമ്പതികള്‍ക്ക് ആശംസകള്‍ നേരാനെത്തി. രജനികാന്ത്, വിജയ്, ശിവകുമാര്‍, കാര്‍ത്തി, ശാരദ, ഷീല, ഹന്‍സിക, ശക്തി, സീത, രേഖ, രാജ്കിരണ്‍, സതീഷ്, പ്രശാന്ത്, സൂരി, അരുണ്‍ വിജയ്, സോണിയ അഗര്‍വാള്‍, കോവൈ സരള തുടങ്ങിയ വന്‍ താരനിര തന്നെയുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ