രജനീകാന്തും നയൻതാരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ദർബാർ. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം ദർബാറിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സുനിൽ ഷെട്ടി, യോഗി ബാബു, നിവേദ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read Also: വിഘ്നേഷുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് നയൻതാര, വീഡിയോ

ആദിത്യ അരുണാസലം എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി ചിത്രത്തിലെത്തുന്നത്. എ.ആർ.മുരുഗദോസാണ് ദർബാറിന്റെ സംവിധായകൻ. ‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ് വിജയ്‌യുടെ ’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിർമിക്കുന്നത്. ചിത്രം ജനുവരി 10 ന് റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook