ഉദ്‌ഘാടനത്തിനു മുന്നോടിയായി കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കന്നിയാത്ര. പാലാരിവട്ടം മുതല്‍ ആലുവ വരെ യാത്ര ചെയ്‌താണ്‌ മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്‌. രാവിലെ 11.10ന്‌ പാലാരിവട്ടം സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രി മെട്രോയില്‍ കയറിയ ശേഷം 11.15-ന്‌ യാത്രയാരംഭിച്ചു. പാലാരിവട്ടമടക്കം 11 സ്‌റ്റേഷനുകള്‍ പിന്നിട്ട്‌ ആലുവയില്‍ 11.35-ന്‌ യാത്ര അവസാനിച്ചു. മുഖ്യമന്ത്രി ഡ്രൈവറുടെ കാബിന്‍ സന്ദര്‍ശിക്കുകയും ചെയ്‌തു. കൊച്ചി മെട്രോ എംഡി എലിയാസ്‌ ജോര്‍ജ്‌, മുന്‍ എംപി പി.രാജീവ്‌ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ ജൂൺ 17 നാണ് ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook