ഒരു ഫോട്ടോഗ്രഫര്‍ക്ക് പലപ്പോഴും വെല്ലുവിളി നിറഞ്ഞ രീതിയിലുളള ചിത്രങ്ങള്‍ പകര്‍ത്തേണ്ടി വരും. ഈ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരാണ് മികച്ച ഫോട്ടോഗ്രഫര്‍മാര്‍ ആകുന്നതും. ഫിലിപ് ഹാമസര്‍ എന്ന ഫോട്ടോഗ്രഫര്‍ പകര്‍ത്തിയ കുതിരയുടെ മനോഹരമായ ചിത്രങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വിവാഹശേഷം ഭാര്യയുടെ അഭ്യർഥന പ്രകാരമാണ് അദ്ദേഹം ഫോട്ടോഗ്രഫിയിലേക്ക് വരുന്നത്. തന്റെ കുഞ്ഞ് വളരുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് ഫിലിപ്പിന് സാംസങ് എന്‍എക്സ് 500 മോഡല്‍ ക്യാമറ വാങ്ങിക്കൊടുത്തത്. ജീവിതത്തില്‍ ഫോട്ടോഗ്രഫിയിലെ ആദ്യ വെല്ലുവിളിയായിരുന്നു ഫിലിപ്പിന് ഇത്.

എന്നാല്‍ അന്ന് മുതല്‍ യൂട്യൂബിലും മറ്റും നിരീക്ഷണ നടത്തി അദ്ദേഹം മികച്ചൊരു ഫോട്ടോഗ്രഫറായി. വിവാഹം, വിവാഹനിശ്ചയം, വിവിധ ചടങ്ങുകള്‍, ബിസിനസ് സംബന്ധമായ ചിത്രങ്ങള്‍, ഫാഷന്‍ തുടങ്ങി വ്യത്യസ്ത മേഖലയിലുളള ചിത്രങ്ങള്‍ പിന്നീട് അദ്ദേഹം പകര്‍ത്തി.

എന്നാല്‍ ഈ അടുത്ത് ഫിലിപ്പിനെ ഒരു കസ്റ്റമര്‍ സമീപിച്ചത് വ്യത്യസ്തമായൊരു ജോലി ഏല്‍പ്പിക്കാനായിരുന്നു. തന്റെ കുതിരയുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് യുവതി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ആദ്യമായാണ് ഒരു മൃഗത്തിന്റെ ഫോട്ടോ പകര്‍ത്താന്‍ ഒരാള്‍ സമീപിക്കുന്നത്. മടിച്ച് മടിച്ചാണെങ്കിലും ഫിലിപ്പ് ഈ വെല്ലുവിളി ഏറ്റെടുത്തു. എന്നാല്‍ മടിച്ചു നിന്നത് വെറുതെ ആയെന്ന് തെളിയിക്കുന്നത്രയും മനോഹരമായിരുന്നു കിട്ടിയ ചിത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ