സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച ‘തലപ്പാവ്’,’ഒഴിമുറി’ എന്നീ സിനിമകൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യൻ’ ഇന്നലെ തിയേറ്ററുകളിലെത്തി. അജയൻ എന്ന ഹോട്ടൽ ജീവനക്കാരനായാണ് ടൊവിനോ തോമസ് ചിത്രത്തിൽ അഭിനയിക്കുന്നത്.ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് കുപ്രസിദ്ധ പയ്യനിലെ അജയൻ എന്നു തന്നെ പറയേണ്ടി വരും.

നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്. വി സിനിമാസ് ബാനറിൽ ടി.എസ് .ഉദയൻ, എസ്. മനോജ് എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിൽ അനു സിതാരയും നിമിഷാ സജയനുമാണ് നായികമാർ.

ശരണ്യ പൊൻവണ്ണൻ, സിദ്ദിഖ്, ബാലു വർഗ്ഗീസ്,ദിലീഷ് പോത്തൻ, നെടുമുടി വേണു,സുജിത് ശങ്കർ,മാലാ പാർവതി,സുധീർ കരമന, ശ്വേതാ മേനോൻ,അരുൺ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ