Neelakurinji Flower Photo Gallery:  നീലഗിരി, മൂന്നാർ മലനിരകളിൽ പ്രകൃതി ഒരുക്കിയിട്ടുളള വിസ്മയക്കാഴ്ചയാണ് പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂത്തുലയുന്ന നീല വസന്തം. ഭൂമിക്ക് മേൽ പ്രകൃതി നീലപാവ് കൊണ്ട് പട്ട് വിരിക്കുന്നു. ഭൂമിയെ തൊട്ട് നിൽക്കുന്ന ആകാശത്തെ പോലെ നീലയണിഞ്ഞ് നിൽക്കുന്ന പൂക്കാലക്കാഴ്ചകൾ.

ഈ നീലക്കുറിഞ്ഞി പൂക്കാലത്തിന്റെ കാഴ്ചകളെ തേടി നിരവധിയാളുകളാണ് നീലഗിരിയിലും മൂന്നാറിലും വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്. നീലഗിരിയിലെ മലനിരകളിൽ നീലവാനം നെയ്തെടുത്ത പൂക്കാലത്തെ ഒപ്പിയെടുത്ത ആറ് ഫൊട്ടോഗ്രാഫർമാരുടെ ക്യാമറക്കാഴ്ചകൾ .

ഭൂമി നീലപുതച്ച് നിൽക്കുന്ന മനോഹരമായ കാഴ്ചകളിലേയ്ക്ക് പ്രകൃതിയുടെ അസഖ്യം വിസ്മയക്കാഴ്ചകളിലൊന്നിലേയ്ക്കാണ് ഇവരുടെ ക്യാമറകൾ മിഴി തുറന്നത്.

പാലക്കാട് ഇമേജ് ഫൊട്ടോഗ്രഫി സൊസൈറ്റിയിലെ മോഹന്‍ദാസ്‌ പഴമ്പാലക്കോട്, പി.എസ്.അശോക്‌ , കൃഷ്ണകുമാര്‍ എസ്, വി.ജെ.രഞ്ജു, രഞ്ജിത്ത് രാജേന്ദ്രൻ, ആർ.ശിവകുമാർ എന്നിവരെടുത്ത പതിനെട്ട് ഫൊട്ടോകൾ.

ഹരിഹരൻ സുബ്രഹ്മണ്യൻ എടുത്ത നീലഗിരി ചിത്രങ്ങൾ കാണാം

പാലക്കാട് ടെക്നിക്കൽ ​കോളേജ് വൈസ് പ്രിൻസിപ്പലായി വിരമിച്ച മോഹന്‍ദാസ്‌ പഴമ്പാലക്കോട് കേരളത്തിലെ ഉത്സവങ്ങളും ക്ഷേത്രങ്ങളും ഫൊട്ടോ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്

പ്രകൃതി വന്യജീവി ഫൊട്ടോഗ്രാഫറായ പി.എസ്.അശോക് റെയിൽവേ ജീവനക്കാരനാണ്. ഇന്ത്യയിലെയും ആഫ്രിക്കയിലെയും വന്യജീവിതം ക്യാമറയിൽ പകർത്തിയിട്ടുണ്ട് അശോക്. നിരവധി ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പ്രകൃതിയും ജീവിതവും പകർത്തുന്നതിൽ തൽപ്പരനായ യാത്രികനായ കൃഷ്ണകുമാർ എസ്, കുനിശേരി ജിഎച്ച്എസ്സിലെ മലയാളം അധ്യാപകനാണ്.

ലാൻഡ്സ്കേപ്പ് ഫൊട്ടോഗ്രഫിയിൽ ഏറെ താൽപര്യമുളള ഗ്രാഫിക് ഡിസൈനറാണ്‌ വി.ജെ.രഞ്ചു, നിരവധി എക്സിബിഷനുകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശപ്പിച്ചിട്ടുണ്ട്.

യാത്രയും പ്രകൃതി ഫൊട്ടോഗ്രഫിയും താൽപര്യമുളള രഞ്ജിത്ത് രാജേന്ദ്രൻ പാലക്കാട് ഫൊട്ടോ സ്റ്റുഡിയോ നടത്തുന്നു.

പക്ഷി നിരീക്ഷകനും പ്രദേശങ്ങളുടെ പ്രകൃതി ചരിത്രത്തിലും തൽപരനായ റെയിൽവേ ലോക്കോ പൈലറ്റാണ് ആർ.ശിവകുമാർ.

നീലപ്പട്ടിൽ വിടരുന്ന പ്രതീക്ഷകൾ, മൂന്നാറിൽ കുറിഞ്ഞി പൂക്കാലം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook