ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാർ, പ്രത്യേക പരാമർശം നേടിയ മോഹൻലാൽ, മികച്ച നടി സുരഭി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, നിർമാതാവ് ആഷിഖ് അബു, ആദിഷ് പ്രവീൺ (ബാലതാരം), ശ്യാം പുഷ്കരൻ (തിരക്കഥ), ജയദേവൻ (ശബ്ദലേഖനം), പീറ്റർ ഹെയ്ൻ (സംഘട്ടനം), സൗമ്യ സദാനന്ദൻ, ഏബ്രഹാം ജോർജ് (ഹ്രസ്വചിത്രം) തുടങ്ങിയവരും അവാർഡ് ഏറ്റുവാങ്ങി.

പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥിന് ഫാൽകെ പുരസ്കാരം സമ്മാനിച്ചു. ജൂറി ചെയർമാനായിരുന്ന സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ