യുഎസിലെ മലയാളി സമൂഹത്തെ ആവേശത്തിലാഴ്ത്തി ‘ഹൗഡി മോദി’ പരിപാടി. അമേരിക്കയിലെ ഇന്ത്യൻ സമൂഹമായ ടെക്സസ് ഇന്ത്യൻ ഫോറമാണ് ഹൂസ്റ്റണിൽ പരിപാടി സംഘടിപ്പിച്ചത്. ഹൂസ്റ്റണിലെ എൻആര്‍ജി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ അരലക്ഷത്തോളം ഇന്ത്യക്കാർ പങ്കെടുത്തു. പരിപാടിയിൽ മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പങ്കെടുത്തു.

മോദിക്കൊപ്പം വേദി പങ്കിടാനായതില്‍ സന്തോഷമെന്ന് ട്രംപ് പറഞ്ഞു. മോദി ഇന്ത്യയ്ക്കായി അസാധാരണമായി പ്രവര്‍ത്തിക്കുന്നു. മോദി വിശ്വസ്തനായ സുഹൃത്താണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇന്ത്യ അതിവേഗം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook