കൊച്ചി: മിസ് ഏഷ്യ മത്സരാർഥികൾക്ക് സ്വീകരണം ഒരുക്കി ഡിറ്റിപിസി. 34 രാജ്യങ്ങളിലെ മത്സരാർഥികളുടെ സംഘത്തിന് കേരളീയ കലാരൂപങ്ങളായ കഥകളി, കളരിപ്പയറ്റ് തുടങ്ങിയവ നേരിട്ട് ആസ്വദിക്കാനുള്ള അവസരവും ഫോർട്ട് കൊച്ചി ഗ്രീനിക്സ് വില്ലേജിൽ ഡിറ്റിപിസി ഒരുക്കിയിരുന്നു. കഥകളിയിലെ മുദ്രകളും സുന്ദരിമാർക്ക് കലാകാരൻമാർ പരിചയപ്പെടുത്തി. കൾച്ചറൽ മ്യൂസിയവും കരിക്കിന്റെ രുചിയും ആസ്വദിച്ചാണ് സുന്ദരിമാർ മടങ്ങിയത്. നവംബർ ഒന്നിനാണ് മിസ് ഏഷ്യ മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook