മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയകരമായി പൊളിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നു പൊളിച്ചത്. ഇന്നു രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്.

നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു.

സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെട്ടൂർ ആൽഫ സെറീനിലെ 16 നിലകൾ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കൻഡുകൾക്കുളളിൽ രണ്ടാമത്തെ ടവറും നിലംപതിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook