ലോകസുന്ദരി പട്ടം നേടിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മാനുഷി ഛില്ലർ മാധ്യമപ്രവർത്തകരുമായി മുംബൈയിൽ സംവദിക്കാൻ എത്തിയപ്പോഴുളള ചിത്രങ്ങൾ.

മുംബൈ വിമാനത്താവളത്തിലെത്തിയ മാനുഷിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. പരമ്പരാഗത രീതിയില്‍ മാലയിട്ട് തിലകമണിയിച്ചാണ് ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ മാനുഷിയെ രാജ്യം സ്വാഗതം ചെയ്തത്. മാനുഷിയെ കാണാനും ആശംസകൾ നേരാനുമായി നിരവധി പേരാണ് വിമാനത്താവളത്തിൽ എത്തിയത്.

17 വർഷത്തിന് ശേഷമാണ് ലോകസുന്ദരി പട്ടം 21 വയസുകാരി മാനുഷി ഛില്ലറിലൂടെ ഇന്ത്യയിലേക്ക് എത്തിയത്. ചൈ​ന​യി​ലെ സ​ന്യ സി​റ്റി അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് 117 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി മാ​നു​ഷി ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​ത്. ഹരിയാന സ്വദേശിയാണ് മാനുഷി.

ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് മാ​നു​ഷി ഛില്ല​ർ. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ വെ​ന​സ്വേ​ല​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു. റീ​ത്ത ഫാ​രി​യ, ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, ഡ​യാ​ന ഹെ​യ്ഡ​ൻ, യു​ക്ത മു​ഖി എ​ന്നി​വ​രാ​ണ് ഇ​തി​നു മു​ന്പ് ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ സു​ന്ദ​രി​മാ​ർ. 2000മാണ്ടിൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ