ഈ ആന കാഴ്ചകൾ മാനന്തവാടി മൈസൂർ റോഡിലെ വെള്ളക്ക് അടുത്തു നിന്നാണ്. ഒരു തീപ്പൊരി വീണാൽ ആളികത്താൻ പാകത്തിന് വേനൽ ചൂടിൽ കരിഞ്ഞ പൊന്തകൾ ഇല കൊഴിഞ്ഞ വൃക്ഷങ്ങൾക്ക് താഴെ. അതിനിടയിലൂടെ ഉച്ചവെയിലിൽ വഴി മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തെ ഈ സമയം പ്രതീക്ഷിച്ചതേയില്ല. കാരണം അത്ര കണ്ടാണ് ചൂടിന്റെ കാഠിന്യം.

Read More: പരിസ്ഥിതിനാശം, കുടിവെളളക്ഷാമം, രോഗങ്ങള്‍: ‘കത്തിച്ച’ ചെമ്പ്രമല നല്‍കുന്നതു വലിയ പാഠങ്ങള്‍

മുൻ ദിവസങ്ങളിൽ കർണാടക വനത്തിൽ കാട്ടുതീ പടർന്ന് പിടിച്ച പ്രദേശത്തിന് അടുത്താണ് വെളള. ഇവിടെയുളള കർണാടകത്തിലെ ആന വളർത്തൽ കേന്ദ്രത്തിലെ മനുഷ്യ നിർമ്മിത കുളത്തിലാണ് വെളളമുളളത്. അവിടേയ്ക്കാണ് ആനകളെത്തുന്നത്. “കാട്ടിലെപ്പൂഞ്ചോലകൾ കൈകളിലമൃതത്തെക്കാട്ടിലും മേലാം തണ്ണീർ കാട്ടിയും വിളിക്കുന്നു.” എന്ന കവിവാക്യം ഇന്ന് ഓർമ്മകളിൽ മാത്രമായിത്തീർന്നിരിക്കുന്നു. വരണ്ടുണങ്ങിയ കാട്ടു ചോലകളും ഉറവകളും വരണ്ടുണങ്ങിയപ്പോൾ വെളളം തേടിയാണ് ഈ ആനകളുടെ യാത്ര.

Read More: ബന്ദിപ്പൂര്‍ വനത്തില്‍ തീയണയുന്നില്ല; പരിസ്ഥിതി ദുരന്തത്തിലേയ്ക്കു വഴിയൊരുക്കിയത് മനുഷ്യനിർമിത തീ

കബനിയും ബാവലിയും കാടിനുളളിലെ ഉറവകളുമെല്ലാം കൊടുംചൂടിൽ വരണ്ട് കഴിഞ്ഞു. വഴി മുറിച്ചു അവർ നേരേ പോയത് തൊട്ടപ്പുറത്തായി കാണാവുന്ന മനുഷ്യനിർമ്മിതമായ കുളത്തിലേക്കാണ്. ഈ വേനൽ ചൂടിൽ ഉളള വെള്ളത്തിൽ നീരാട്ട്‌. കാട് കത്തിയതിനാൽ ചൂടിനു കടുപ്പമേറുകയും ചെയ്യും. അവശേഷിക്കുന്ന ജലത്തിലെ ഈ ഉച്ചനീരാട്ട് തന്നെ ആശ്വാസം.

Read More: ബന്ദിപ്പൂര്‍ വനം അമ്പത് ശതമാനത്തിലേറെ കത്തി; വയനാടൻ കാടുകളിൽ ആനക്കൂട്ടം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook