ഡച്ച് ക്ലബ് അയാക്സിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യൂണൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം. സ്റ്റോക്ക് ഹോമിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിനെ തകർത്തത്. ക്ലബിന്രെ ചരിത്രത്തിലാദ്യമായാണ് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കുന്നത്. മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് മത്സരം ആരംഭിച്ചത്. ഈ കിരീടം തങ്ങൾ മാഞ്ചസ്റ്റർ നഗരത്തിന് സമ്മാനിക്കുന്നു എന്നാണ് മത്സര ശേഷമുള്ള വാർത്ത സമ്മേളനത്തിൽ ജോസെ മൗറീഞ്ഞോ പറഞ്ഞത്. 2016 -17 സീസൺ അവസാനിക്കുമ്പോൾ 3 ട്രോഫികളാണ് യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ