കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിൽ ഇഴയകന്നു പോയ ചേന്ദമംഗലത്തിന്റെ ജീവിതങ്ങളെ തിരിച്ചു പിടിക്കാൻ ചേക്കുട്ടിയൊരുങ്ങുന്നു. ചെറിയൊരു കാലയളവിനുളളിൽ 16 ലക്ഷം രൂപയുടെ പാവകൾക്കുള്ള ഓർഡറാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും ഓർഡർ എത്തിയതോടെ കൂടുതൽ പാവകൾ നിർമ്മിച്ചെടുക്കാനായി വിവിധയിടങ്ങളിലായി മെഗാ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചിരിക്കുകയാണ് സന്നദ്ധ പ്രവർത്തകരും ചേക്കുട്ടി ടീമും.

ഒരു ലക്ഷം രൂപയ്കുള്ള പാവകൾ കൂടി നിർമ്മിച്ചെടുക്കുക എന്നതാണ് ചേക്കുട്ടി ടീമിനു മുന്നിലുള്ള ഇപ്പോഴത്തെ ലക്ഷ്യം. അതിനായി, സെപ്തംബർ 30 ഞായറാഴ്ച കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഒരു മെഗാ ചേക്കുട്ടി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.

രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയായിരുന്നു വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. കുസാറ്റ് ക്യാമ്പസിൽ സംഘടിപ്പിച്ച ക്യാമ്പിൽ 200 ലേറെ വളണ്ടിയർമാർ പങ്കെടുത്തു. ചെറിയ കുട്ടികൾ മുതൽ പ്രായമേറിയവർ വരെ വർക്ക് ഷോപ്പിനായി എത്തിയിരുന്നു.

ചിത്രങ്ങൾ:  ഗ്രീഷ്മ, ജീവൻ റാം, സിദ്ദാർത്ഥ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook