സുമേഷ് ബാലുശ്ശേരി

നൂറ്റാണ്ടിലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സ​മ്പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണത്തിന് ലോകം സാക്ഷിയായി. ചന്ദ്രഗ്രഹണം കേരളത്തിലും ദൃശ്യമായിരുന്നു. മഴ പെയ്താൽ ചന്ദ്രഗ്രഹണ ദൃശ്യത്തിൽ മാറ്റം വരും എന്നായിരുന്നു. എന്നാൽ മഴ മാറി നിന്നത് മലയാളികളുടെ കാത്തിരിപ്പിന് അനുകൂലമായി. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ പതിയുന്നതാണ് ഗ്രഹണം.

സ​മ്പൂ​ർ​ണ ഗ്ര​ഹ​ണ സ​മ​യ​ത്ത് ച​​ന്ദ്രന്റെ നി​റം തി​ള​ങ്ങു​ന്ന ഓറ​ഞ്ചി​ൽ​നി​ന്ന് ര​ക്ത​ച്ചു​വ​പ്പി​ലേ​ക്കും അ​പൂ​ർ​വ​മാ​യി ഇ​രു​ണ്ട ത​വി​ട്ടു​നി​റ​ത്തി​ലേ​ക്കും പി​ന്നീ​ട്​ ഇ​രു​ണ്ട ചാ​ര​നി​റ​ത്തി​ലേ​ക്കും മാ​റും. ഇ​തു​കൊ​ണ്ടാ​ണ് സ​മ്പൂ​ർ​ണ ഗ്ര​ഹ​ണം സം​ഭ​വി​ച്ച ച​ന്ദ്ര​നെ ബ്ല​ഡ് മൂ​ൺ എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ഇന്നലെ രാത്രി 10.44 ന് തുടങ്ങിയ ചന്ദ്രഗ്രഹണം കേരളത്തിൽ പലയിടത്തും മഴക്കാറിൽ തെളിഞ്ഞും മറഞ്ഞും കണ്ടു. കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും സുമേഷ് ബാലുശ്ശേരി പകർത്തിയ ചിത്രങ്ങളാണ് ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook