പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ന്റെ ട്രെയിലർ ലോഞ്ച് ഇന്നലെ അബുദാബി ദെൽമ മാളിൽ നടന്നു. ചടങ്ങില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, ടൊവിനോ തോമസ്, തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി എന്നിവർ പങ്കെടുത്തു. ലൂസിഫർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കാണാൻ ദൽമാ മാളിൽ നിരവധിയേറെ പേർ തടിച്ചു കൂടിയിരുന്നു. ചിത്രത്തിലെ ‘വരിക വരിക സഹജരേ’ എന്നു തുടങ്ങുന്ന ഗാനവും ട്രെയിലർ ലോഞ്ചിനിടെ പ്ലേ ചെയ്തു.

Photo: Prithviraj/ Facebook

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനൊപ്പം വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്. സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു. മാർച്ച് 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

ഫോട്ടോ: രാകേഷ് രാജഗോപാൽ

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ