ഇത്തവണത്തെ ബലോൻ ദ്യോർ പുരസ്‌കാരത്തിന് അർഹനായത് ലയണൽ മെസിയാണ്. ആറാം ബലോൻ ദ്യോറാണ് മെസി സ്വന്തമാക്കിയത്. ഫ്രാന്‍സിലായിരുന്നു ബലോൻ ദ്യോർ വിജയിയെ പ്രഖ്യാപിച്ചത്. ഇതോടെ ബലോൻ ദ്യോർ പുരസ്‌കാര നേട്ടത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മെസി. അഞ്ച് തവണ ബലോൻ ദ്യോർ നേടിയ യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസിയുടെ അത്ഭുതനേട്ടം. 2015 ലാണ് മെസി അവസാനമായി ബലോൻ ദ്യോർ പുരസ്‌കാരം നേടിയത്.

Read Also: ബലോൻ ദ്യോർ: ക്രിസ്റ്റ്യാനോയെ കടത്തിവെട്ടി മെസിയുടെ ‘ആറാട്ട്’

യൂറോപ്യൻ ഗോൾഡൻ ഷൂ, ലാലിഗ താരം, ഫിഫയുടെ മികച്ച ഫുട്ബോ‌ളർ പുരസ്‌കാരം എന്നിവയും ഇത്തവണ മെസി തന്നെയാണ് നേടിയത്. 2009 ലാണ് മെസി ആദ്യമായി ബലോൻ ദ്യോർ നേടുന്നത്. പിന്നീട് 2010, 2011, 2012 വർഷങ്ങളിലും ബലോൻ ദ്യോർ മെസി സ്വന്തം പേരിൽ നിലനിർത്തി. അതിനുശേഷം 2015 ലാണ് മെസിയെ തേടി വീണ്ടും ബലോൻ ദ്യോർ പുരസ്കാരം എത്തിയത്. കഴിഞ്ഞ വർഷം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചായിരുന്നു ബലോൻ ദ്യോറിന് അർഹനായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook