കേരളത്തിന്റെ പാരന്പര്യങ്ങളിൽ ഉൾപ്പെട്ടതാണ് കന്നുകാലിയോട്ട മത്സരം. എല്ലാ വർഷവും വിളവെടുപ്പു സമയത്താണ് ഇതു തുടങ്ങുന്നത്. കഴിഞ്ഞ 200 വർഷക്കാലമായി കേരളത്തിൽ കന്നുകാലിയോട്ട മത്സരം നടക്കുന്നുവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കാളപ്പൂട്ട്, മരമടി എന്നിങ്ങനെയും ഇതു അറിയപ്പെടുന്നു. പ്രത്യേകം പരിചരിച്ച കാളകളെയാണ് മൽസരത്തിനായി കൊണ്ടുവരുന്നത്. ഇവയ്ക്ക് പ്രത്യേക ഭക്ഷണവും പരിശീലനവും നൽകാറുണ്ട്.

മുംബൈ ഇന്ത്യൻ എക്സ്പ്രസിലെ ഫൊട്ടോഗ്രാഫറാണ് നിർമൽ ഹരീന്ദ്രൻ. വടക്കൻ കേരളത്തിലെ കണ്ണൂരിൽ നിന്നുളള​ നിർമൽ 2006ലാണ് പ്രൊഫഷണൽ ഫൊട്ടോഗ്രഫി തുടങ്ങിയത്. കൊച്ചിയിൽ ഫ്രീലാൻസ് ഫൊട്ടോഗ്രാഫറായായിരുന്നു തുടക്കം. ചിത്രങ്ങളിലൂടെ കഥ പറയുന്നതാണ് നിർമലിന്റെ രീതി. സമകാലിക വിഷയങ്ങൾ മുതൽ ചരിത്രം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി മേഖലകളിൽ ജോലി ചെയ്‌തിട്ടുണ്ട്. അസൈൻമെന്റുകൾ ഇല്ലാത്ത സമയം യാത്രകളിലൂടെ പല സംസ്‌കാരങ്ങളും ജീവിത രീതികളും പകർത്തുകയാണ് നിർമലിന്റെ ഇഷ്‌ട വിനോദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ