മുംബൈ : മുപ്പതിനായിരത്തിന് മുകളില്‍ കര്‍ഷകരും ആദിവാസികളുമാണ് പൊരിവെയിലും എരിയുന്ന ചൂടും അവഗണിച്ചുകൊണ്ട് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായ് നാസിക് മുതല്‍ മുംബൈ വരെയുള്ള ഇരുന്നൂറ് കിലോമീറ്റര്‍ ദൂരം കാല്‍നടയായി ജാഥ നയിച്ചത്.

കര്‍ഷക കടം എഴുതി തള്ളുക, കൃഷി ചെയ്യുന്നതായ വനഭൂമിയുടെ അവകാശം കര്‍ഷകര്‍ക്ക് കൈമാറുക, സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുക, കൊടുങ്കാറ്റ് ദുരിതം വിതച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപ വീതം നല്‍കുക, സംസ്ഥാനത്തിന്‍റെ ജലസ്രോതസ് ഗുജറാത്തിന് നല്‍കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കിസാന്‍ സഭ നയിച്ച കര്‍ഷക ജാഥ ചിത്രങ്ങളിലൂടെ. ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഫൊട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ