ഖസാക്കിന്‍റെ ഇതിഹാസം- ഒ വി വിജയന്‍ രചിച്ച് 1969 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍. മലയാള ചരിത്രത്തിലെ പ്രധാനപെട്ട ഒരേടാണ് സമാനതകളില്ലാത്ത ഈ ശ്രേഷ്ഠ സാഹിത്യ കൃതി.

‘മലയാളഭാഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ ഏറ്റവും വലിയ ഔന്നത്യം ഖസാക്കിന്‍റെ ഇതിഹാസത്തിലെ വിജയന്‍റെ ഭാഷയാണ്. ഔദ്യോഗിക കേരളത്തിന് നൂറു വര്‍ഷമാകുമ്പോഴും നിലനില്‍ക്കുന്ന കൃതികളില്‍ ഒന്ന് ഖസാക്കിന്‍റെ ഇതിഹാസമായിരിക്കും’ എന്നാണ് നിരൂപകനായ വി സി ശ്രീജന്‍ അടുത്തിടെ വിലയിരുത്തിയത്.

ഒ വി വിജയന്‍ രചിച്ച് 1969 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍, അന്‍പതോളം തവണ പുന പ്രസിദ്ധീകരണം നടത്തുകയും,ഇംഗ്ലീഷ്, ഫ്രഞ്ച് ഉള്‍പ്പെടെ പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു.

നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍ 2015ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിനു രംഗഭാഷ്യം നല്‍കി. തൃക്കരിപ്പൂര്‍ കെ എം കെ കലാസമിതിയാണ് ഖസാക്കിന്‍റെ ഇതിഹാസം അരങ്ങിലെത്തിച്ചത്. തൃക്കരിപ്പൂര്‍, തൃശൂര്‍, കൊടുങ്ങല്ലൂര്‍, മുംബൈ, ബംഗലൂരു, തിരുവനന്തപുരം, വടകര എന്നിവിടങ്ങളില്‍ ഖസാക്കിന്‍റെ ഇതിഹാസം അവതരിപ്പിക്കപ്പെട്ടു.

മാര്‍ച്ച്‌ 18ന് ദേശിയ നാടകോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് അവതരിപ്പിച്ച നാടകത്തിന്‍റെ അവതരണ വേളയില്‍ ഫോട്ടോഗ്രാഫര്‍ യുക്തിരാജ് വി.   പകര്‍ത്തിയ ചിത്രങ്ങള്‍.

ഏപ്രില്‍ 21,22,23 തീയതികളില്‍ കൊച്ചിയില്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ അടുത്ത അവതരണമുണ്ടായിരിക്കും.

yukthiraj

യുക്തിരാജ്

നാടകവും ഫോട്ടോഗ്രഫിയും പാഷനായുള്ള മാസ്സ് കമ്മ്യൂണിക്കേഷന്‍ അധ്യാപകന്‍. അതിനൊടൊപ്പം തന്നെ സിനിമയിലെ സഹഛായാഗ്രാഹകന്‍. ആന്‍ മരിയ കലിപ്പിലാണ്, ഗോദ തുടങ്ങിയ ചിത്രങ്ങളില്‍ വിഷ്ണു ശര്‍മ്മയൊടൊപ്പം പ്രവര്‍ത്തിച്ചു.

തിരുവനന്തപുരം അഭിനയ നാടക പഠന ഗവേഷണ കേന്ദ്രത്തിലെ ദേശീയ അന്തര്‍ദേശിയ പുരസ്കാരം നേടിയ നിരവധി നാടകങ്ങളില്‍ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ചു. രംഗകലാധിഷ്ടിതമായ ഫൊട്ടോഗ്രഫിയില്‍ തല്‍പ്പരന്‍.

കോഴിക്കോട് കടലുണ്ടി സ്വദേശിയായ യുക്തിരാജ് ഇപ്പോള്‍ തിരുവനന്തപുരം എജെ കോളജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook