തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണം ഇന്നലെ വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു.

മികച്ച നടിക്കുള്ള പുരസ്കാരം യുവതാരം നിമിഷ സജയനാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിൻ സാഹിറും പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷെരീഫ് ഈസ കരസ്ഥമാക്കി. മികച്ച സംവിധായകനായി ശ്യാമപ്രസാദും മികച്ച നവാഗത സംവിധായകനായി സക്കരിയ മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ജെ.സി.ഡാനിയേൽ പുരസ്കാരം മുതിർന്ന നടി ഷീലയും ഏറ്റുവാങ്ങി. അവാർഡ് ചടങ്ങിന്റെ ചിത്രങ്ങൾ കാണാം. (ചിത്രങ്ങൾക്ക് കടപ്പാട്: മാഹിൻ ഹസ്സൻ)

Read more: എന്റെ കിളി പോകാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: അവാര്‍ഡ് വേദിയില്‍ പൊട്ടിച്ചിരിപ്പിച്ച് ജോജു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook