കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇരുപത്തി രണ്ടാം പതിപ്പിന് നാളെ തിരശീല ഉയരുകയാണ്.  ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ എല്ലാം മാറ്റി വച്ചിട്ടുണ്ട്, എങ്കിലും സിനിമാ പ്രേമികളുടെ ആവേശം ഒട്ടും കുറയുന്നില്ല.  വര്‍ഷത്തില്‍ ഒരിക്കല്‍ കേരള സിനിമയെ ആഘോഷിക്കുന്ന ഈ അവസരത്തിനായി തയ്യാറെടുക്കുകയാണു മേളയുടെ സംഘാടകരും തലസ്ഥാനവും,.  ഡിസംബര്‍ 8 മുതല്‍ 15 തിരുവനന്തപുരത്ത് 15 തിയേറ്ററുകളിലായി മേള അരങ്ങേറും.

65 രാജ്യങ്ങളില്‍നിന്നായി 190 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് മേളയുടെ വേദിയില്‍ നടക്കുക. കലാഭവന്‍, കൈരളി, ശ്രീ, നിള, ധന്യ, രമ്യ, ന്യൂ തിയേറ്റര്‍ – സ്ക്രീന്‍ 1, സ്ക്രീന്‍ 2, സ്ക്രീന്‍ 3, ടാഗോര്‍, ശ്രീപത്മനാഭ, അജന്ത, നിശാഗന്ധി, കൃപ, ഏരീസ് പ്ലക്സ് എന്നിങ്ങനെ 15 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം.

മത്സര വിഭാഗം, ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, പ്രമേയാധിഷ്ടിതമായ പാക്കേജുകള്‍, കണ്‍ട്രി ഫോക്കസ്, സ്മരണാഞ്ജലി, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശനം ഉണ്ടാകും.  റഷ്യന്‍ ചലച്ചിത്രകാരന്‍ അലക്സാണ്ടര്‍ സുകുറോവിന് സമഗ്ര സംഭാനയ്ക്കുള്ള ‘ലൈഫ് ടൈം അച്ചീവ്മെന്‍റ്’ പുരസ്കാരം നല്‍കും.

മേളയുടെ ഒരുക്കങ്ങളിലൂടെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ