കല്യാണ്‍ ജുവലേഴ്‌സിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ശോഭ സിറ്റിയില്‍ നവരാത്രി സാംസ്‌കാരിക സായാഹ്നം നടത്തി. സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ബോളിവുഡ് താരം കത്രീന കെയ്ഫ്, മമ്മൂട്ടി, ജയറാം, വിക്രംപ്രഭു, കാര്‍ത്തി, നാഗാർജുന, മഞ്ജുവാര്യര്‍, മപ്രഭു, നിവിന്‍ പോളി തുടങ്ങിയവർ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംവിധായകന്‍ പ്രിയദര്‍ശന്‍, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കൃഷി മന്ത്രി സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു. കല്യാണ്‍ ജൂവലേഴ്‌സ് സിഎംഡി ടി.എസ്.കല്യാണരാമന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് എം.ഡി.കാര്‍ത്തിക് എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ