മഥുര: ആനകളില്ലാത്ത ഉൽസവങ്ങൾ കേരളത്തിൽ കുറവാണ്. കേരളത്തിൽ മാത്രമല്ല പല ഇന്ത്യൻ സംസ്ഥാനങ്ങളിലും ആന ഒരു സംസ്കാരത്തിന്റെ ചിഹ്നമാണ്. ഉൽസവങ്ങൾക്കും മറ്റ് ആഘോഷിങ്ങൾക്കും,ജോലികൾക്കായും, വിനോദ സഞ്ചാരങ്ങൾക്കും ആനയെ ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ ആനയ്ക്കായി ഒരു ആശുപത്രി എന്നത് മലയാളികൾക്ക് അധികം കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. എന്നാൽ അത്തരമൊരു ആശുപത്രി തുറന്നിരിക്കുകയാണ് ഉത്തർപ്രദേശിൽ.

വൈയർലെസ്സ് ഡിജിറ്റൽ എക്സ് റേ , തെർമ്മൽ ഇമേജിങ്ങ്,​ആൾട്രാസോണോഗ്രാഫി, ആനയെ മയക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളുള്ള ആന ആശുപത്രി തദ്ദേശിയരുടേയും , വിദേശികളുടെയും ശ്രദ്ധയാകർഷിക്കുകയാണ്.

കഴിഞ്ഞ ആഴ്ച്ചയിലാണേ ക്ഷേത്ര നഗരിയായ മഥുരയിൽ 12,000 ചതുരശ്ര അടിയിലുള്ള ആന ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. പരുക്കേറ്റതും, അസുഖം ബാധിച്ചതും പ്രായമായ ആനകളേയും ചികിത്സിക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്.

ഇന്ത്യയിലെ ആനകളുടെ എണ്ണം 2012ൽ 29,391-30,711 ആയിരുന്നു.എന്നാൽ 2017 27,312 ആയി കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പലപ്പോഴും ആനകളെ പരിശീലിപ്പിക്കുന്നതിന് പലപ്പോഴും കൂർത്ത വസ്തുകൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുന്നത് പതിവാണ്. പരീശിലനം ലഭിക്കാത്ത പാപ്പാൻമാർ ആനയെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ നാം നിരന്തര കേൾക്കുന്നുണ്ട്.

22 ആനകളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രി വൈൽഡ് ലൈഫ് എസ്ഒഎസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ യമുന നദിയുടെ തീരത്താണ് പ്രവർത്തിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook