ഐഎസ്എൽ നാലാം സീസണിനു ഇന്നു തുടക്കം. ചടങ്ങിൽ പങ്കെടുക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് സഹ ഉടമ കൂടിയായ സച്ചിൻ തെൻഡുൽക്കർ എത്തി. സച്ചിനൊപ്പം ഭാര്യ അഞ്ജലിയുമുണ്ട്. വർണാഭമായ പരിപാടികളാണ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കൊച്ചി സ്റ്റേഡിയത്തിൽ നടക്കുക. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കെയ്ഫിന്റെ ഡാൻസ് പെർഫോമൻസും ഉണ്ടായിരിക്കും.

വൈകിട്ട് ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്സും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുളള മൽസരം. രണ്ട് വട്ടം കിരീടം നേടിയ അത്‌ലറ്റികോ ഡി കൊൽക്കത്തയും രണ്ട് വട്ടം ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുമ്പോൾ മികച്ച മത്സരം പിറവിയെടുക്കുമെന്നാണ് കളിയാരാധകരുടെ പ്രതീക്ഷ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ