രാജ്യം ഇന്നു രാജ്യാന്തര യോഗ ദിനം ആചരിച്ചു. ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിക്കൊപ്പം യോഗാദിനം ആചരിക്കാന്‍ ആയിരങ്ങളാണ് റാഞ്ചിയിലെത്തിയത്. എല്ലാവരോടും യോഗ ശീലമാക്കാന്‍ താന്‍ അഭ്യര്‍ഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ പറഞ്ഞു. യോഗയെക്കുറിച്ച് നിരന്തരം അറിഞ്ഞിരിക്കണമെന്നും അത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: യോഗ ശീലമാക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു: നരേന്ദ്ര മോദി

പ്രായം, നിറം, ജാതി, വംശം എന്നിവയ്‌ക്കെല്ലാം മുകളിലാണ് യോഗ. അത് എല്ലാ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. യോഗ ഒരു ശീലവും സമര്‍പ്പണവും ആണ്. ജീവിതത്തിലുടനീളം യോഗ അനുഷ്ഠിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ രാജ്നാഥ് സിങ്, അമിത് ഷാ അടക്കമുളള കേന്ദ്രമന്ത്രിമാരും ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും സൈനികരും യോഗ ദിനാചരണത്തിൽ പങ്കാളികളായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook