രാജ്യം 71-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. എല്ലാവർക്കും തുല്യതയുളള ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 75-ാം സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ ഇന്ത്യയെ മാറ്റിത്തീർക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആരും വലിയവനോ ചെറിയവനോ അല്ല. എല്ലാ പൗരന്മാരും തുല്യരാണ്. ഒത്തൊരുമിച്ച് പ്രവർത്തിച്ചാലേ രാജ്യത്തിന്റെ വളർച്ച സാധ്യമാകൂ. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ തടസം സൃഷ്ടിക്കുന്ന കള്ളപ്പണത്തിനും അഴിമതിക്കും എതിരായാണ് കേന്ദ്ര സർക്കാരിന്റെ പോരാട്ടമെന്ന് നോട്ട് നിരോധനത്തെ പരാമർശിച്ചു കൊണ്ട് മോദി പറഞ്ഞു. അത് ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ