ഒടുവില്‍ 48ാമത് ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു. ബോളിവുഡിന്റെ കിങ് ഖാന്‍ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വിശിഷ്ഠാതിഥിയായിരുന്നു.

ബോളിവുഡ് താരങ്ങളാല്‍ സമ്പന്നമായിരുന്നു ഉദ്ഘാടന ചടങ്ങ്. രാധിക ആപ്‌തെ, രാജ് കുമാര്‍ റാവു, ഷാഹിദ് കപൂര്‍, ശ്രീദേവി, എ ആര്‍ റഹ്മമാന്‍, മാജിദ് മജീദി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ബിയോണ്ട് ദി ക്ലൗഡ്‌സ് ആയിരുന്നു ഉദ്ഘാടന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ