ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറക്കാനുളള സാധ്യതയാണ് നിലവിലുളളത്. 1992 ലാണ് ഇതിന് മുമ്പ് ഡാം തുറന്ന് വിട്ടിട്ടുളളത്. 26 വർഷത്തിന് ശേഷമാണ് വീണ്ടും ഡാം തുറന്നുവിടേണ്ടി വരുന്നത്.

Read More: ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ഡാം ഘട്ടംഘട്ടമായി തുറക്കും: സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഇവയാണ്

ഡാമിലെ ജലനിരപ്പ് വര്‍ധിച്ചതോടെ ഡാം സുരക്ഷാ വിഭാഗം ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷിയെങ്കിലും ജലനിരപ്പ് 2397-2399 അടിയിലെത്തുമ്പോള്‍ ഡാം തുറക്കും.

ഇടുക്കി ഡാമിലെ ജല സംഭരണശേഷി 2403 അടിയാണ്. ഇതിൽ 2390 അടിയെത്തുമ്പോൾ വെളളം തുറന്നുവിടുന്നതിനായി ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2395 അടിയായി വര്‍ധിക്കുമ്പോള്‍ അതി ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 2397-2399 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാം തുറന്നുവിടുകയാണ് പതിവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook